സൈമൺ ഹാങ്ങോവറിലല്ല, അടുത്ത സിനിമയിൽ നായകൻ തന്നെ, നൂറാം ചിത്രത്തെ പറ്റി നാഗാർജുന

അഭിറാം മനോഹർ

വ്യാഴം, 21 ഓഗസ്റ്റ് 2025 (18:15 IST)
Nagarjuna
രജിനികാന്ത്- ലോകേഷ് കനകരാജ് സിനിമയായ കൂലിയെ പറ്റി സമ്മിശ്ര അഭിപ്രായങ്ങളാണ് പുറത്തുവരുന്നതെങ്കിലും സിനിമയിലെ നാഗാര്‍ജുന അവതരിപ്പിച്ച സൈമണ്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലെ രംഗങ്ങളും ഒപ്പം പഴയ വിന്റേജ് സ്‌റ്റൈലിലെ നാഗാര്‍ജുനയുടെ രംഗങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ കൂലി ഹാങ്ങോവറില്‍ സോഷ്യല്‍ മീഡിയ നില്‍ക്കുമ്പോള്‍ തന്റെ നൂറാമത്തെ സിനിമയെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് നാഗാര്‍ജുന.
 
നടന്‍ ജഗപതി ബാബുവിന്റെ ജയമ്മു നിശ്ചയമ്മുരാ വിത്ത് ജഗപതി എന്ന ടോക്ക് ഷോയില്‍ സംസാരിക്കവെയാണ് നാഗാര്‍ജുന തന്റെ അടുത്ത സിനിമയെ പറ്റി പറഞ്ഞത്. തന്റെ നൂറാമത്തെ സിനിമ ഒരുക്കുന്നത് തമിഴ് സംവിധായകനായ ആര്‍ കാര്‍ത്തിക് ആണെന്ന് നാഗാര്‍ജുന പറയുന്നു. കഴിഞ്ഞ 6-7 മാസമായി അതിന്റെ പിന്നിലാണ്. ആക്ഷന്‍ പാക്ക്ഡ് ഫാമിലി ഡ്രാമയാണ്. ഇത്തവണ ഞാന്‍ തന്നെയാണ് സിനിമയിലെ നായകന്‍. നാഗാര്‍ജുന പറയുന്നു. അടുത്തിടെ റിലീസ് ചെയ്ത കൂലി,കുബേര എന്നീ സിനിമകളില്‍ നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളിലാണ് നാഗാര്‍ജുന എത്തിയത്. അശോക് സെല്‍വനെ നായകനാക്കി നിതം ഒരു വാനം എന്ന സിനിമയൊരുക്കിയ സംവിധായകനാണ് കാര്‍ത്തിക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍