'എന്റെ ക്രഷ്, ശ്രീദേവിയെ ഓർമ വന്നു': രശ്‌മിക മന്ദാനയെ പുകഴ്ത്തി നാഗാർജുന

നിഹാരിക കെ.എസ്

ചൊവ്വ, 24 ജൂണ്‍ 2025 (10:05 IST)
ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത ചിത്രമാണ് കുബേര. മികച്ച പ്രതികരണവുമായി സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ധനുഷിന്റെ അസാധ്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ് വശം. ബോക്സ് ഓഫീസിലും മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ധനുഷിനെ കൂടാതെ, രശ്‌മിക മന്ദനയും ശ്രദ്ധ നേടുന്നുണ്ട്. 
 
ഇതുവരെ കണ്ടിട്ടില്ലാത്ത രശ്‌മിക എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇത്രയും നന്നായി അഭിനയിക്കാൻ അറിയാവുന്ന ആൾ ആയിരുന്നോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് സക്സസ് മീറ്റിൽ നടൻ നാഗാർജുന രശ്‌മിക മന്ദാനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. കുബേരയിലെ പ്രകടനം കണ്ടതിന് ശേഷം രശ്‌മിക നാഷണൽ ക്രഷ് മാത്രമല്ല തന്റെയും ക്രഷ് ആയി മാറിയെന്നായിരുന്നു നാഗാർജുന വേദിയിൽ പറഞ്ഞത്. 
 

National Crush & Also, Nag’s Crush!! pic.twitter.com/qoPbuRPYPB

— Aakashavaani (@TheAakashavaani) June 22, 2025
'രശ്‌മികയെ കണ്ടപ്പോൾ 'ക്ഷണം ക്ഷണം' എന്ന സിനിമയിലെ ശ്രീദേവിയെ ഓർമ വന്നു. ചിത്രത്തിൽ മികച്ച അഭിനയമാണ് രശ്‌മിക കാഴ്ചവെച്ചത്. ഈ സിനിമയിലെ രശ്‌മികയുടെ പ്രകടനം കണ്ടതിന് ശേഷം അവർ നാഷണൽ ക്രഷ് അല്ല എന്റെയും ക്രഷ് ആയി മാറിയിരിക്കുകയാണ്', നാഗാർജുന പറഞ്ഞു. നടൻ ചിരഞ്ജീവിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍