ഇന്ത്യൻ 2വും തഗ് ലൈഫും തകർന്നടിഞ്ഞു, അടുത്ത ചിത്രം അൻപറിവ് സിനിമയല്ല, കമൽ ഹാസനെ രക്ഷിക്കാൻ പുതിയ സംവിധായകൻ

അഭിറാം മനോഹർ

തിങ്കള്‍, 23 ജൂണ്‍ 2025 (20:33 IST)
കമല്‍ഹാസന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക സിത്ത സിനിമയുടെ സംവിധായകന്‍ അരുണ്‍കുമാറെന്ന് റിപ്പോര്‍ട്ട്. വിക്രം എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം കമല്‍ഹാസന്‍ ചെയ്ത ഇന്ത്യന്‍ 2വും തഗ്ലൈഫും തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞിരുന്നു. നേരത്തെ തഗ് ലൈഫിന് പിന്നാലെ സ്റ്റണ്ട് കോറിയോഗ്രഫര്‍മാരായ അന്‍പറിവ് സംവിധാനം ചെയ്യുന്ന സിനിമയാകും ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 
തഗ് ലൈഫ് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെ വീര ധീര സൂരന്‍, ചിത്ത, സേതുപതി, പണ്ണെയാറും പത്മിനിയും തുടങ്ങിയ വിജയസിനിമകള്‍ ചെയ്ത എസ് യു അരുണ്‍കുമാറുമായാണ് കമല്‍ഹാസന്‍ പുതിയ സിനിമ ചെയ്യുക എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസാകും സിനിമ നിര്‍മിക്കുക. തിരക്കഥയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണെന്നും ചിത്രീകരണം ഉടനെ തന്നെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സിനിമയുടെ കഥയോ മറ്റ് അഭിനേതാക്കള്‍ ആരെല്ലാമാകുമെന്നോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍