പെണ്‍കുഞ്ഞിന് ജന്മം നല്‍കി മൃദുല; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2022 (11:20 IST)
നടി മൃദുല വിജയ് പെണ്‍കുഞ്ഞിനു ജന്മം നല്‍കി. താരം തന്നെയാണ് താന്‍ അമ്മയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒരു പെണ്‍കുഞ്ഞിനെ നല്‍കി ദൈവം അനുഗ്രഹിച്ചെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നതായും മൃദുല വിജയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 
 
സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ജീവിതപങ്കാളി. ഏറെ പ്രതീക്ഷകളോടെയാണ് ഇരുവരും കുഞ്ഞിനായി കാത്തിരുന്നത്. തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ അടക്കം മൃദുല ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai_official (@mridhulavijai)

ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല 'തുമ്പപ്പൂ' എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു പരമ്പരയില്‍ നിന്ന് തല്‍ക്കാലം മാറി നിന്നത്. താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചായിരുന്നു മൃദുലയുടെ പിന്‍മാറ്റം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article