ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ വയസ്സറിയിച്ചു, അന്ന് തുണിയാണ് ഉപയോഗിച്ചിരുന്നത്; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി അമൃത

വെള്ളി, 19 ഓഗസ്റ്റ് 2022 (10:12 IST)
സ്റ്റാര്‍ മാജിക്കിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. ഏതാനും ടെലിവിഷന്‍ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മംമ്സ് ആന്റ് മൈ ലൈഫ് എന്ന യുട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ ആദ്യത്തെ ആര്‍ത്തവത്തെ കുറിച്ചും അന്നത്തെ അനുഭവങ്ങളെ കുറിച്ചും യുട്യൂബ് ചാനലില്‍ വളരെ ബോള്‍ഡായി തുറന്നുപറഞ്ഞിരിക്കുകയാണ് അമൃത ഇപ്പോള്‍.
 
അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് താന്‍ വയസ്സറിയിച്ചതെന്ന് അമൃത പറയുന്നു. ഒന്നും അറിയാത്ത പ്രായത്തിലായിരുന്നു അത്. പക്ഷേ അമ്മ എനിക്ക് എല്ലാം പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ വയസ്സറിയിച്ചത് പല നിയന്ത്രണങ്ങള്‍ക്കും കാരണമായി. ഇത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം പറയുന്നു.
 
പണ്ട് പാഡ് ഉപയോഗിക്കില്ലായിരുന്നു. തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുണിയാണ് ഏറ്റവും നല്ലത്, മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് അമ്മുമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ലീക്കേജിന്റെ പ്രശ്നമുണ്ടായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിച്ച കാലത്ത് അങ്ങനെ ലീക്കേജിന്റെ പ്രശ്നം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എല്ലാവരും കണ്ടാല്‍ എന്ത് വിചാരിക്കും എന്നൊരു നാണക്കേടിന്റെ പ്രശ്നമുണ്ടല്ലോ, പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നും അമൃത കൂട്ടിച്ചേര്‍ത്തു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍