'മണി ഹീസ്റ്റിലെ റാഖ്വേൽ' സ്പാനിഷ് താരം ഇറ്റ്‌സിയർ ഇറ്റ്യൂനോയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഭിറാം മനോഹർ
ശനി, 11 ഏപ്രില്‍ 2020 (11:45 IST)
മണി ഹീസ്റ്റ് എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള വെബ് സീരീസിലെ റാഖ്വേൽ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സ്പാനിഷ് നടി ഇറ്റ്‌സിയർ ഇറ്റ്യൂനോയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടാഴ്ച്ചയായി താരം ചികിത്സയിലാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി താരം തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
 
ആരും ഇതിനെ നിസാരമായി കാണരുതെന്നും, അത്ര നിസാരനല്ല കൊവിഡെന്നും താരം പറഞ്ഞു. സാരീരികമായി മോശാവസ്ഥയിലുള്ളവരെ മരണം കൊണ്ടുപോകും. എല്ലാവരും സൂക്ഷിക്കണം ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. 45കാരിയായ ഇറ്റ്‌സിയർ പറഞ്ഞു.താരം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന നാലാം സീസണ്‍ മണി ഹൈസ്റ്റ് അടുത്തിടെയാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്.സ്പാനിഷ് പ്രാദേശിക ചാനലില് സംപ്രേഷണം ചെയ്തിരുന്ന 'ല കാസ ഡേ പപ്പേൽ' എന്ന സീരീസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെയാണ് ജനശ്രദ്ധ ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article