'വീട്ടിൽ അമ്മയും പെങ്ങളുമൊന്നുമില്ലേ?' - മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അനുപമ പരമേശ്വരൻ

Webdunia
വെള്ളി, 10 ഏപ്രില്‍ 2020 (17:26 IST)
മോര്‍ഫ് ചെയ്ത തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി അനുപമ പരമേശ്വരന്‍. നടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പിന്നാലെ നടിയുടെ ഫെയ്‌സ്ബുക്ക് പേജും അപ്രത്യക്ഷമായി.
 
‘ഇത്തരം വൃത്തികേടുകൾ ചെയ്യാൻ ഒരുപാട് സമയം എടുത്തു കാണുമെന്ന് അറിയാം. ഇമ്മാതിരി പണി ചെയ്യുന്ന എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുപമ കുറിച്ചത്

അനുബന്ധ വാര്‍ത്തകള്‍

Next Article