ജീത്തു ജോസഫ് പടം കഴിയട്ടെ, അടുത്തത് മോഹന്‍ലാല്‍ യുവ സംവിധായകനൊപ്പം !

കെ ആര്‍ അനൂപ്
ശനി, 29 ജൂലൈ 2023 (13:04 IST)
ഡിജോ ജോസ് ആന്റണിയുടെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ മോഹന്‍ലാല്‍. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. മാജിക് ഫ്രെയിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
മോഹന്‍ലാലും ഡിജോയും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകരും. നിലവില്‍ നിവിന്‍ പോളിയുടെ ഒരു ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍. ലിസ്റ്റിന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു.
 
ക്വീന്‍, ജനഗണമന തുടങ്ങിയ സിനിമകളാണ് ഇതിനുമുമ്പ് ഡിജോ ജോസ് ആന്റണിയുടെ പുറത്തിറങ്ങിയത്. വൃഷഭയുടെ തിരക്കിലാണ് മോഹന്‍ലാല്‍. ജിത്തു ജോസഫിന്റെ സിനിമയുടെ ചിത്രീകരണമാണ് അടുത്തതായി മോഹന്‍ലാലിന്റെ ആരംഭിക്കാനിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article