Mohanlal Film Monster First Review: മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍. വേള്‍ഡ് വൈഡ് ആയാണ് ചിത്രത്തിന്റെ റിലീസ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.