മിയ ഖലീഫ വിവാഹിതയാകുന്നു, വിവാഹതിയ്യതി പുറത്ത് വിട്ട് താരം

അഭിറാം മനോഹർ
ശനി, 14 മാര്‍ച്ച് 2020 (12:21 IST)
മോഡലും മുൻ പോൺ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍. ജൂൺ 10 ന് വിവാഹം നിശ്ചയിച്ചതായുള്ള വിവരം മിയ ഖലീഫ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്ന് തന്നെയാണെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
പോൺ സിനിമ വിട്ട ശേഷം ഇപ്പോൾ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ് മിയ ഇപ്പോൾ. പോൺ സിനിമ വിട്ടെങ്കിലും ഇപ്പോളും ലോകം മുഴുവൻ മിയ ഖലീഫക്ക് ആരാധകരുണ്ട്. പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപാർത്തത്. തുടർന്ന് പോൺ സിനിമാരംഗത്തെത്തിയ മിയ അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു. 
 
അഡൾട്ട് പോൺ രംഗങ്ങളിൽ മിയ വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ തരത്തിൽ ഭീഷണികളും താരത്തിനെതിരെയുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഐ.എസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. 
 
എന്നാൽ പിൻകാലത്ത് പോൺ സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുള്ളതായി ബിബിസി നടത്തിയ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.എന്നെ പണമുണ്ടാക്കാനുള്ള യന്ത്രമായാണ് പല കമ്പനികളും കരുതിയത്. 21 വയസിലാണ് പോൺ ഇൻഡസ്‌ട്രിയിൽ എത്തിയത്.ഒരു ലീഗല്‍ അഡൈ്വസര്‍ പോലുമുണ്ടായിരുന്നില്ല. ഈ കരിയർ തിരഞ്ഞെടുത്തതിന് ശേഷം എനിക്കിന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവന്‍ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. എനിക്ക് സ്വകാര്യതയില്ലാതെയായി ഒരു തവണ മാത്രമാണ് ഞാൻ എന്റെ പേര് ഗൂഗിൾ ചെയ്‌തുനോക്കിയിട്ടുള്ളു- മിയഭിമുഖത്തിനിടെ പറഞ്ഞു.
 
പോൺ സിനിമ മേഖലയിൽ പല പെൺക്കുട്ടികളും ചൂഷണത്തിനിരയാവുന്നതായും കരാറിന്റെ പേരില്‍ പല പെണ്‍കുട്ടികളും പോണ്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും മിയ വെളിപ്പെടുത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 

March 12th, 2019. Chicago. One year ago today, @robertsandberg, a nervous mess, asked me to marry him ♥️ The answer was yes then, yes today, and yes for life on June 10th
 

അനുബന്ധ വാര്‍ത്തകള്‍

Next Article