റിലീസിനൊരുങ്ങി ജയസൂര്യ-മഞ്ജുവാര്യര്‍ ചിത്രം മേരി ആവാസ് സുനോ

കെ ആര്‍ അനൂപ്

വ്യാഴം, 16 ഡിസം‌ബര്‍ 2021 (15:03 IST)
ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. സിനിമയുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വൈകാതെ തന്നെ റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prajesh Sen G (@prajeshsen)

പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.  
 
ശിവദ, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍