'മേപ്പടിയാന്‍' ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് മോഹന്‍ലാല്‍ പ്രഖ്യാപിക്കും

കെ ആര്‍ അനൂപ്
ശനി, 4 ഡിസം‌ബര്‍ 2021 (08:31 IST)
മേപ്പടിയാന്‍ റിലീസ് ഡേറ്റ് ഇന്ന് രാവിലെ 9 മണിക്ക് മോഹന്‍ലാല്‍ പ്രഖ്യാപിക്കും. ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍ പാടിയ ഒരു അയ്യപ്പ ഭക്തി ഗാനവും പുറത്തുവരും.
 
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ 
 
മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഞാന്‍ നായകനാകുന്ന ചിത്രം മേപ്പടിയാന്‍ വേള്‍ഡ് വൈഡ് തിയേറ്റര്‍ റിലീസായി നിങ്ങളിലേക്കെത്തുന്നു. അനിവാര്യമായ ഒരു ഇടവേള തന്നെയായിരുന്നു ഇത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, നിങ്ങള്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു കഥാപാത്രത്തിനും തിരക്കഥയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്റെ ഈ കാത്തിരിപ്പ് വിജയിച്ചു എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. ഇനി, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരായ നിങ്ങളാണ് വിലയിരുത്തേണ്ടത്. 
 
 
ഈ ചിത്രം എന്റെ ആദ്യ നിര്‍മ്മാണ സംരംഭമായി എന്നതും ഇതിന്റെ മധുരം ഇരട്ടിയാകുന്നു. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മേപ്പടിയാന്‍ എന്ന ഞങ്ങളുടെ കൊച്ചു കുടുംബ ചിത്രത്തിന്റെ റിലീസിംഗ് തീയതി നാളെ രാവിലെ 9 മണിക്ക് പ്രിയപ്പെട്ട ലാലേട്ടന്‍ ഭരത് മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നു. ഇതിനോടൊപ്പം ഞാന്‍ പാടിയ മേപ്പടിയാന്‍ എന്ന ചിത്രത്തിലെ ഒരു അയ്യപ്പ ഭക്തി ഗാനവും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് .. ഉണ്ണിമുകുന്ദന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article