Meghna Vincent: 'അമ്മ അമ്മയുടെ രക്തം വിറ്റ് വരെ ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്'; മേഘ്‌ന വിന്‍സന്റ്

നിഹാരിക കെ.എസ്

ശനി, 26 ജൂലൈ 2025 (15:34 IST)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മേഘ്‌ന വിന്‍സന്റ്. കുറച്ച് സിനിമകളിലും മേഘ്ന അഭിനയിച്ചിട്ടുണ്ട്. എന്നാൽ, സീരിയലാണ് മേഘ്‌നയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. ചന്ദനമഴ എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് മേഘ്‌ന താരമാകുന്നത്. ചന്ദനമഴയിലെ അമൃതയെ അറിയാത്ത സീരിയൽ പ്രേമികളില്ല. വലിയ ഹിറ്റായി മാറിയ പരമ്പരയിലെ മേഘ്‌നയുടെ കഥാപാത്രവും പ്രകടനവും കയ്യടി നേടി. 
 
പരമ്പരയുടെ സംപ്രേക്ഷണം അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ഈയ്യടുത്ത് ചന്ദനമഴ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പരമ്പരയിലെ രംഗങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ, തന്റെ വ്യക്തിജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് മേഘ്ന. ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചുള്ള മേഘ്‌നയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 
 
തന്റെ രക്തം വിറ്റ് വരെ അമ്മ തനിക്ക് ഭക്ഷണം വാങ്ങി തന്നിട്ടുണ്ടെന്നാണ് മേഘ്‌ന പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌നയുടെ തുറന്നു പറച്ചില്‍. മാതാപിതാക്കൾക്ക് അവരുടെ മക്കൾക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളെല്ലാം ശരിയായിരിക്കുമെന്ന് മേഘ്ന പറയുന്നു. 
 
'അമ്മ എന്നെ സിംഗിള്‍ മദര്‍ ആയിട്ടാണ് നോക്കിയത്. കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. ഞാനിത് ഏതോ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അമ്മ രക്തം വിറ്റിട്ട് വരെ എനിക്ക് സെര്‍ലാക്ക് വാങ്ങിത്തന്നിട്ടുണ്ട്. അമ്മയുടെ സുഹൃത്ത് വഴിയാണ് ഞാനിത് അറിഞ്ഞത്. അമ്മ എന്നോട് പറഞ്ഞിട്ടില്ല'' എന്നാണ് മേഘ്‌ന പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍