Sandra Thomas: നിർമാതാക്കളുടെ 'തുറിച്ചുനോട്ടം' ഒഴിവാക്കാൻ സാന്ദ്ര തോമസ് എത്തിയത് പർദ്ദ ധരിച്ച്

നിഹാരിക കെ.എസ്

ശനി, 26 ജൂലൈ 2025 (13:37 IST)
മലയാള സിനിമാ നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. പ്രതിഷേധ സൂചകമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആസ്ഥാനത്തേക്ക് പർദ ധരിച്ചാണ് സാന്ദ്ര തോമസ് പത്രിക സമർപ്പിക്കാൻ എത്തിയത്. നിർമാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാൻ വേണ്ടിയാണ് താൻ ഈ വസ്ത്രം ധരിച്ചതെന്ന് സാന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
മുൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര തോമസ് പരാതി നൽകിയതിനെ തുടർന്ന് സാന്ദ്രയെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സാന്ദ്ര തോമസിന്റെ ഹർജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. മുൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ പോലീസ് കേസും എടുത്തിരുന്നു.
 
പർദ്ദ പ്രതിഷേധത്തിന്‍റെ ഭാഗമാണ്. ഇതിനെ മതപരമായി കാണേണ്ടതില്ല. ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം. താൻ കൊടുത്ത കേസിൽ പൊലീസ് കുറ്റപത്രം കൊടുത്ത പ്രതികളാണ് അധികാരത്തിൽ ഉള്ളത്. നിലവിൽ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. ഇതിൽ മാറ്റം വരേണ്ടതുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍