2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമത്തിലൂടെ അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണമുന്നയിച്ചത്. വിസ്മയ എന്ന സിനിമയുടെ റിഹേഴ്‌സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അവർ അഭിനയിച്ചത്. കബൺപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.