2022 ജനുവരി 31ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനായിരുന്നു അനിൽ കാന്ത്. ഡിജിപിയായി ചുമതലയേറ്റ 2021 ജൂലായ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ സ്ഥാനത്തിരിക്കുന്ന പോലീസ് മേധാവിക്ക് കുറഞ്ഞത് രണ്ട് വര്‍ഷ സർവീസ് നൽകണമെന്ന് സർക്കാർ തലത്തിൽ ചർച്ച ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കാലാവധി നീട്ടിനൽകാൻ തീരുമാനമായത്.