ദീപാവലി ആഘോഷമാക്കാൻ മാസ്റ്റർ ടീം, ടീസർ 14ന്

Webdunia
വ്യാഴം, 12 നവം‌ബര്‍ 2020 (20:02 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാസ്റ്റർ സിനിമയുടെ ടീസർ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആരാധകർക്ക് ദീപാവലി സമ്മാനമായി നവംബർ 14ന് ആറ് മണിക്ക് മാസ്റ്ററിന്റെ ടീസർ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഒരു മാസ് വീഡിയയോട് കൂടിയാണ് മാസ്റ്റർ ടീം ടീസർ റിലീസ് ഡേറ്റ് ഇന്ന് പ്രഖ്യാപിച്ചത്. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൂപ്പർ ഹിറ്റായ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രം ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ചിത്രം ഉടനെ തന്നെ റിലീസ് ചെയ്‌തേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article