കലാഭവൻ മണി വിടവാങ്ങിയിട്ട് 4 വർഷം; മരണമില്ലാത്ത കലാകാരൻ, ഇനിയുമുണ്ടൊരു ജന്മമെങ്കിൽ...

ചിപ്പി പീലിപ്പോസ്
വെള്ളി, 6 മാര്‍ച്ച് 2020 (09:15 IST)
കലാഭവൻ മണി- മലയാളി മനസിനോട് ഇത്ര കണ്ട് അടുത്ത് നിൽക്കുന്ന മറ്റൊരു പേരില്ല. സിനിമയിലെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് നാല് വർഷം. കലാഭവൻ മണിയില്ലാത്ത 4 വർഷം, കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇറങ്ങിയ ചിത്രങ്ങളിൽ എത്രയോ മികച്ച വേഷങ്ങൾ ചെയ്യേണ്ടിയിരുന്ന മനുഷ്യനായിരുന്നു. പക്ഷേ, മരണം ചിലപ്പോഴൊക്കെ ക്രൂരത കാണിക്കുമെന്ന് പറയാറില്ലേ? പെട്ടന്നൊരു ദിവസം വന്ന് മരണം അദ്ദേഹത്തെ പുൽകി.
 
നാല് വർഷം മുൻപേ ഇതേദിവസമാണ് മലയാളികളുടെ ചങ്ക് പിടിഞ്ഞ ആ വാർത്ത വന്നത്, കലാഭവൻ മണി അന്തരിച്ചു!. ഒരു തരിപ്പായിരുന്നു ഏവർക്കും. മണിയുടെ ചിരി ഇന്നും കണ്മുന്നിൽ നിറഞ്ഞു നിൽക്കുന്നു. ഒരു സ്കൂളിന്റെയോ ഇന്റിന്റ്യൂട്ടിന്റെയോ തലതൊട്ടപ്പന്റെയോ പിൻ‌ബലമില്ലാതെയാണ് മണി മലയാള സിനിമയിലേക്ക് ചുവടെടുത്ത് വെച്ചത്. 
 
മറ്റൊരു നടനും ലഭിക്കാത്ത യാത്രയയപ്പ് ആയിരുന്നു മലയാളികൾ അദ്ദേഹത്തിന് നൽകിയത്. അത്രകണ്ട് അദ്ദേഹം മലയാള മനസിൽ ചേക്കേറിയിരുന്നു. നാടന്‍പാട്ടുകളും തമാശകളും ആയി മണിയുടെ ശബ്ദം നാട്ടിടവഴികളിൽ പോലും മുഴങ്ങിക്കേട്ടു. ആടിയും പാടിയും അഭിനയിച്ചും സാധാരണകകരോട് അവരിൽ ഒരാളെന്ന രീതിയിൽ പെരുമാറിയും പച്ചമനുഷ്യനായി അദ്ദേഹം ജീവിച്ചു, മരിച്ചു. ഇത്ര പെട്ടന്ന് പോകേണ്ട ആളായിരുന്നില്ല മണിച്ചേട്ടൻ എന്ന് പറയാത്ത മലയാളികൾ ഉണ്ടാകില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article