കഴിഞ്ഞ ഫെബ്രുവരി 19ആം തീയ്യതിയാണ് ഇന്ത്യൻ 2 ചിത്രീകരിക്കുന്നതിടെ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നടൻ കമൽഹാസനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കമൽഹാസനെ ചോദ്യം ചെയ്‌തതിനെതിരെ അദ്ദേഹത്തിന്റെ മക്കൾ നീതിമയ്യം രംഗത്തെത്തിയിരുന്നു. ഭരണത്തിലുള്ളവര്‍ കമലിനെ ഭീഷണിപ്പെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയില്‍ അവര്‍ അസ്വസ്ഥരാണെന്നും ആയിരുന്നു മക്കൾ നീതി മയ്യത്തിന്റെ ആരോപണം.
മക്കള്‍ നീതിമയ്യത്തിന്റെ പ്രസ്ഥാവന വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി കസ്‌തൂരി.അപകടത്തിന് സാക്ഷികളായ എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നു. അതിന്റെ ഭാഗമായി കമല്‍ഹാസനെയും വിളിപ്പിക്കുന്നു. അതിലാർക്കാണ് പ്രശ്‌നം? അപകടത്തിൽ മരിച്ചുപോയ 3 പേർക്കുമായി മൂന്ന് മണിനേരം ചിലവിടാൻ അദ്ദേഹത്തിന് എന്താണിത്ര ബുദ്ധിമുട്ട്.മക്കള്‍ നീതിമയ്യത്തിന്റെ നേതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പാടില്ലെന്ന് തോന്നുന്നു. സ്റ്റേഷനില്ലല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലാണോ ചോദ്യം ചെയ്യേണ്ടത്.ഇവരെപോലുള്ളവരാണോ തമിഴ് ജനതയുടെ അവകാശത്തെ കുറിച്ച് വാദിക്കാൻ പോകുന്നത്. കസ്തൂരി ചോദിച്ചു.