തന്നോറ്റ് പറഞ്ഞിരുന്നെങ്കിൽ അനുവദിക്കില്ലായിരുന്നുവെന്നും എന്നാൽ ആ സീൻ ചിത്രത്തിൽ കണ്ടപ്പോൾ പ്രശ്നമൊന്നും തോന്നിയില്ലെന്നും രേഖ തന്നെ പറയുന്നുണ്ട്. സ്‌ക്രീനിൽ കാണുമ്പോൾ ആ ചുംബനം അത്ര മോശമായി തോന്നില്ല. ഒരു ചുംബനത്തിന്റെ ആവശ്യം ഉണ്ടായിരുന്നെങ്കിലും ഞാൻ വളരെ ചെറുപ്പമായിരുന്നതിനാൽ അതിനെ കുറിച്ച് എനിക്കറിയില്ലായിരുന്നു. ബാലചന്ദർ സാർ 1,2,3 പറഞ്ഞപ്പോൾ ഞങ്ങൾ ചുംബിക്കുകയും എടുത്തു ചാടുകയും ചെയ്തു. തീയറ്ററിൽ കണ്ട് കഴിഞ്ഞപ്പോഴാണ് അതിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായത്.
ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ ലൊക്കേഷൻ ഷിഫ്റ്റ് ചെയ്‌തു. അപ്പോൾ സഹസംവിധായകരായിരുന്ന സുരേഷ് കൃഷ്ണയോടും വസന്തിനോടും ആ ചുംബന രംഗത്തെ കുറിച്ച് എനിക്ക് നേരത്തേ അറിയില്ലായിരുന്നു എന്നും പറഞ്ഞിരുന്നേൽ സമ്മതിക്കില്ലായിരുന്നു എന്നും രേഖ പറഞ്ഞു. സെൻസറിങ് എന്താണെന്ന് പോലും അറിയാത്ത കാലമായിരുന്നു അതെന്നും രേഖ പറയുന്നു.