ഹരിദാസിന് സഹായവുമായി മമ്മൂട്ടി, കരുതൽ

ചിപ്പി പീലിപ്പോസ്

വെള്ളി, 6 മാര്‍ച്ച് 2020 (08:32 IST)
മലേഷ്യയിൽ വെച്ച് തൊഴിലുടമയുടെ ക്രൂരമായ പീഡനത്തിൽ ദേഹമാസകലം പൊള്ളലേറ്റ ഹരിപ്പാട് സ്വദെശി ഹരിദാസിന് നടൻ മമ്മൂട്ടിയുടെ കൈത്താങ്ങ്. ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം അറിയിച്ചു. 
 
ഹരിദാസിന്റെ ചികിത്സാകാലപരിധിയിൽ ഉൾപ്പെടുന്ന എല്ലാ സഹായങ്ങളും സ്ഥാപനം വഹിക്കും. ഹരിദാസ് നേരിട്ട ക്രൂരത വാർത്തകളിലൂടെ അറിഞ്ഞ മമ്മൂട്ടി സ്ഥാപനത്തിലെ പ്രധാന ഡോക്ടറുമായി സംസാരിക്കുകയും ഹരിദാസിന്റെ ചികിത്സ സ്ഥാപനം ഏറ്റെടുക്കണമെന്ന് തീരുമാനിക്കുകയും ആയിരുന്നു. 
 
പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്ന് സ്ഥാപനം അറിയിച്ചു. മകളുടെ പരീക്ഷ കഴിഞ്ഞശേഷം ചികിത്സയ്ക്കായി പോകാനുള്ള തീരുമാനത്തിലാണ് ഹരിദാസനും കുടുംബവുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. നോർക്ക ഉദ്യോഗസ്ഥർ ഇന്നലെ ഹരിദാസിന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍