ഇന്ത്യന്‍ മണ്ണില്‍ കരുത്ത് കാണിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, പതിനാറാം ദിവസവും അഞ്ചു കോടിക്ക് മുകളില്‍ കളക്ഷന്‍

കെ ആര്‍ അനൂപ്

ശനി, 9 മാര്‍ച്ച് 2024 (10:31 IST)
Manjummel Boys
മഞ്ഞുമ്മല്‍ ബോയ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ആദ്യത്തെ 15 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 63.50 കോടി രൂപ നേടിക്കഴിഞ്ഞു. പതിനാറാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
പ്രദര്‍ശനത്തിനെത്തി മഞ്ഞുമ്മല്‍ ബോയ്‌സ് പതിനാറാമത്തെ ദിവസം ഏകദേശം 5.50 കോടി രൂപ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് തന്നെ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 2024 മാര്‍ച്ച് 08, വെള്ളിയാഴ്ച, മഞ്ഞുമ്മല്‍ ബോയ്സിന് മൊത്തത്തില്‍ 47.83% മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു. ആദ്യത്തെ ആഴ്ച 26.35 കോടി കളക്ഷന്‍ നേടിയപ്പോള്‍ രണ്ടാമത്തെ ആഴ്ചയില്‍ 
 37.15 നേടി തലയുയര്‍ത്തി നിന്നു. മൂന്നാമത്തെ ആഴ്ചയിലും കളക്ഷനില്‍ ഇടിവ് വന്നിട്ടില്ല.
 
ഫെബ്രുവരി 22ന് തിയേറ്ററുകളില്‍ എത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 25 കോടിയില്‍ അധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.129- 130കോടി വരെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ടു എന്നാണ് ലഭിക്കുന്ന വിവരം.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍