മമ്മൂട്ടിയുടെ വിജയ ചിത്രം ഒ.ടി.ടിക്കാര്‍ക്ക് വേണ്ട ! ഒടുവില്‍ സംഭവിച്ചത് ഇതാണ്

കെ ആര്‍ അനൂപ്

വെള്ളി, 8 മാര്‍ച്ച് 2024 (09:29 IST)
മലയാള സിനിമ ആഘോഷമാക്കിയ മമ്മൂട്ടിയുടെ കാതല്‍ - ദി കോര്‍ എന്ന സിനിമയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കാന്‍ ആരും വന്നില്ല. തിയറ്ററില്‍ വിജയമായിട്ടും പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുഖം തിരിച്ചുനിന്നു. അതിനൊരു കാരണമുണ്ട്. മമ്മൂട്ടി പടം വേണമെന്ന് ഉണ്ടെങ്കില്‍ കൂടി സബ്ജറ്റ് അല്പം സീരിയസ് ആയി പോയി എന്നതാണ് കാരണം. ഭാര്യ തന്റെ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുന്നു.അത്തരം സിനിമകള്‍ സെലക്ടഡ് ആയിട്ടുള്ള ആളുകള്‍ മാത്രമെ കാണൂ എന്ന് പറഞ്ഞുകൊണ്ട് ഒ.ടി.ടി അവകാശം വാങ്ങാതെ മാറ്റിവയ്ക്കുകയാണ് പല പ്ലാറ്റ്‌ഫോമുകളും ചെയ്തത്. പിന്നീട് നടന്നത് എന്താണെന്ന് അറിയാമോ?
 
തിയറ്ററുകളില്‍ ഹിറ്റായ ഒരു പടത്തിന് അതും മമ്മൂട്ടിയുടെ സിനിമയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍, മലയാളത്തില്‍ ഒ.ടി.ടി റിലീസ് ആകാത്ത നിരവധി സിനിമകളുടെ കാര്യം ഓര്‍ത്താല്‍ മനസ്സിലാകും.ഒടുവില്‍ ആമസോണ്‍ പ്രൈം റെവന്യു ഷെയറിലാണ് കാതല്‍ - ദി കോര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒ.ടി.ടി കാര്‍ക്ക് സിനിമ വര്‍ത്ത് ആണെന്ന് തോന്നിയാല്‍ 15 മുതല്‍ 20 കോടി വരെ മുടക്കാന്‍ അവര്‍ തയ്യാറാകും. എപ്പോഴും സെലക്ടീവ് ആയാണ് അവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
 
ജിയോ ബേബി സംവിധാനം ചെയ്ത് 2023ല്‍ റിലീസായ കാതല്‍ സിനിമയെക്കുറിച്ച് നിര്‍മ്മാതാവായ ധനഞ്ജയന്‍ ദി വിസില്‍ എന്ന തമിഴ് യുട്യൂബ് ചാനലിനോട് പറഞ്ഞതാണ് ഈ കാര്യങ്ങള്‍.
 
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍