മമ്മൂട്ടിയുടെ വൺ ഒടിടിറിലീസിന്, 27 മുതൽ നെറ്റ്‌‌ഫ്ലി‌ക്‌സിൽ

ഞായര്‍, 25 ഏപ്രില്‍ 2021 (11:23 IST)
മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ വൺ നെറ്റ്‌ഫ്ലിക്‌സ് റിലീസിന് ഒരുങ്ങുന്നു. ഈ മാസം 27നായിരിക്കും ചിത്രം ഒടിടിയിലേക്കെത്തുക. സന്തോഷ് വിശ്വനാഥ് ഒരുക്കിയ പൊളിറ്റിക്കൽ ത്രില്ലർ മാർച്ച് 26നാണ് തിയേറ്ററുകളിൽ എത്തിയത്.
 
കേരളത്തിലെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളിലൊരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ബോബി സഞ്ജയ് ഒരുക്കിയ തിരക്കഥയിൽ മമ്മൂട്ടിയ്‌ക്ക് പുറമെ ജോജു ജോർജ്,സിദ്ധിഖ്,മുരളി ഗോ‌പി തുടങ്ങി വൻ താരനിരയും അണിനിരന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍