പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സര്‍ ?

കെ ആര്‍ അനൂപ്

ശനി, 24 ഏപ്രില്‍ 2021 (12:32 IST)
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതൊരു സ്‌പോര്‍ട്‌സ് ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ ഇപ്പോഴേ തുടങ്ങി എന്നാണ് തോന്നുന്നത്. ബോക്‌സിങ് പരിശീലിക്കുന്ന ലാലിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 
 
 പ്രിയദര്‍ശന്റെ സ്‌പോര്‍ട്‌സ് ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചിയിലാണ് സിനിമ പ്രേമികള്‍. അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ബോക്‌സാറായി വേഷമിടുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. പ്രായത്തെ തോല്‍പ്പിച്ച് എതിരാളികളെ ഇടിച്ചിടുന്ന ലാലിനെ വൈകാതെ തന്നെ ബിഗ് സ്‌ക്രീനില്‍ കാണാനാകും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണതിനായി കാതോര്‍ക്കുകയാണ് ചലച്ചിത്ര ആസ്വാദകര്‍.
 
ബാറോസ് ചിത്രീകരണത്തിന്റെ തിരക്കിലാണ് ലാല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍