'ദൃശ്യം 2' ആമസോണിലെത്തിയത് വന്‍ തുകയ്ക്ക്, കണക്കുകള്‍ പുറത്ത്

കെ ആര്‍ അനൂപ്

വെള്ളി, 23 ഏപ്രില്‍ 2021 (17:24 IST)
ഇക്കഴിഞ്ഞ പുതുവത്സര ദിനത്തില്‍ ടീസര്‍ പുറത്തുവന്നപ്പോഴാണ് ദൃശ്യം 2 ഒ.ടി.ടി റിലീസാണെന്ന് ആരാധകര്‍ അറിഞ്ഞത്. റിലീസ് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം വന്‍ തുകയ്ക്കാണ് വിറ്റുപോയത്. ദൃശ്യം 2 റിലീസുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.
 
30 കോടി രൂപയ്ക്കാണ് ദൃശ്യം 2 ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വാര്‍ത്തകളും വിവരങ്ങളും പങ്കുവെക്കാറുള്ള ലൈറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ ആണ് തുക സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദൃശ്യം രണ്ടിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ഒ.ടി.ടി ഗ്ലോബല്‍ ട്വിറ്ററില്‍ കുറിച്ചു.
 
മമ്മൂട്ടിയുടെ വണ്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ 27 ന് റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍