മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു, ഇതൊരു പൊലീസ് കഥ !

Webdunia
ശനി, 11 മെയ് 2019 (14:05 IST)
രഞ്ജിത്തിന്‍റെ തൂലികയില്‍ പിറന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ആത്‌മാവ് പകര്‍ന്നിട്ടുണ്ട്. വല്യേട്ടനും ജോണി വാക്കറും പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവും നസ്രാണിയും കടല്‍ കടന്നൊരു മാത്തുക്കുട്ടിയും പുത്തന്‍‌പണവും കയ്യൊപ്പുമൊക്കെ അവയില്‍ ചിലതുമാത്രം. ഇപ്പോഴിതാ, രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. 
 
എന്നാല്‍ തിരക്കഥാകൃത്തിന്‍റെയോ സംവിധായകന്‍റെയോ ഒന്നും റോളല്ല പുതിയ ചിത്രത്തില്‍ രഞ്ജിത്തിനുള്ളത്. മമ്മൂട്ടിക്കൊപ്പം അഭിനേതാവായി എത്തുകയാണ് രഞ്ജിത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് രഞ്ജിത് അവതരിപ്പിക്കുന്നത്.
 
സബ് ഇന്‍‌സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് ഉണ്ടയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയില്‍ രഞ്ജിത്തിന്‍റെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ചിത്രം ഈദ് റിലീസാണ്.
 
കൂടെ, ഗുല്‍‌മോഹര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ രഞ്ജിത് അവതരിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article