വിവാഹത്തോട് നോ, സൽമാൻ ഖാൻ അച്ഛനാകുന്നു!

Webdunia
ശനി, 11 മെയ് 2019 (10:46 IST)
ബോളിവുഡ് സൂപ്പർ താരമാണ് സൽമാൻ ഖാൻ. 53 വയസ്സ് പ്രായമുള്ള സൽമാൻ ഖാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ബോളിവുഡിന്റെ നിത്യയൗവ്വന നായകന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നതും നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. 
 
ഇപ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കല്ല്യാണം കഴിക്കാതെ തന്നെ അച്ഛനാകാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍; വാടക ഗര്‍ഭധാരണത്തിലൂടെ.
 
സല്‍മാന് കുട്ടികളെ ഏറെ ഇഷ്ടമാണ്. എന്നാല്‍ വിവാഹത്തിന് ഇപ്പോഴും തയ്യാറായിട്ടില്ല. താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കുമെന്ന് സല്‍മാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയ ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ തുടങ്ങിയവരുടെ പാത പിന്തുടരുകയാണ് സാൽമാനും.

അനുബന്ധ വാര്‍ത്തകള്‍

Next Article