ലിജോയുടെ തോളില്‍ കയ്യിട്ട് മമ്മൂട്ടി, വൈറല്‍ ലൊക്കേഷന്‍ ചിത്രം, 'നന്‍പകല്‍ നേരത്ത് മയക്കം' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 1 ഡിസം‌ബര്‍ 2021 (10:01 IST)
മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. മെഗാസ്റ്റാര്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ഇരുവരും ആദ്യമായി ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം പഴനിയില്‍ പുരോഗമിക്കുകയാണ്. 
 
ഇപ്പോഴിതാ സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രം പുറത്തുവന്നിരിക്കുകയാണ്.ലിജോയുടെ തോളില്‍ കയ്യിട്ടാണ് മമ്മൂട്ടി നില്‍ക്കുന്നത്.

ചുരുളിക്കുശേഷം ലിജോയുടെതായി പുറത്തെത്താനിരിക്കുന്ന സിനിമ കൂടിയാണിത്.ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.പഴനിയില്‍ 'നന്‍പകല്‍ നേരത്തു മയക്കം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മമ്മൂട്ടി സിബിഐ 5 പൂജ ചടങ്ങുകളില്‍ പങ്കെടുത്തില്ല. ഡിസംബര്‍ പത്തോടെ അദ്ദേഹം സിബിഐയുടെ സെറ്റില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article