സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ജയറാം-മിഥുന്‍ മാനുവല്‍ തോമസ് ചിത്രം അബ്രഹാം ഓസ്‌ലര്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ കണ്ടവര്‍ മമ്മൂട്ടിക്ക് മാത്രമല്ല കയ്യടിച്ചത് ജഗദീഷിന്റെ
ഫൊറന്‍സിക് സര്‍ജന്റെ വേഷവും ആരാധകരെ തൃപ്തിപ്പെടുത്തി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അത് ഭംഗിയായി അവതരിപ്പിച്ച മലയാളികളെ ഞെട്ടിക്കുകയാണ് നടന്‍ ജഗദീഷ്.
സുരേഷ് ഗോപി-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ തിയറ്ററുകളില്‍ വിജയമായ ചിത്രമാണ് ഗരുഡന്‍. സിനിമയില്‍ നിര്‍മ്മാണ തൊഴിലാളിയും നല്ല മദ്യപാനിയുമായ സലാമിന്റെ വേഷത്തിലാണ് ജഗദീഷ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ പക്വതയാര്‍ന്ന അഭിനയം സിനിമ പ്രേമികളെ ആകര്‍ഷിച്ചു.
നേരില്‍ മകള്‍ക്ക് നീതി ലഭിക്കുമോ എന്നറിയാതെ കുടുംബത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കാനും പോരാടാനും തയ്യാറാക്കുന്ന അച്ഛന്‍ കഥാപാത്രമായാണ് ജഗദീഷ് എത്തിയത്. ചിലപ്പോള്‍ മുഹമ്മദ് എന്ന കഥാപാത്രം ദുര്‍ബലനായി പോകുകയും ഒന്നും ചെയ്യാനാകാതെ നിസ്സഹാനായി നില്‍ക്കുകയും ചെയ്യുന്നുണ്ട്. ALSO READ: പ്രീ-സെയില്‍സില്‍ തിളങ്ങി ജയറാമിന്റെ 'ഓസ്ലര്‍', ഓപ്പണിങ് ഡേ എത്ര നേടും?
ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിലും ജഗദീഷ് തിളങ്ങി. കൊച്ചൗസേപ്പെന്ന അധ്യാപകനായാണ് അദ്ദേഹം വേഷമിട്ടത്. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ തന്റെ ഭാഗം ഭംഗിയായി അവതരിപ്പിക്കാന്‍ നടനായി.റൊഷാക്ക്,പുരുഷ പ്രേതം,കാപ്പാ തുടങ്ങിയ ചിത്രങ്ങളിലും നടന്‍ തിളങ്ങി. സ്‌ക്രീനിലെ ജഗദീഷ് മാജിക് ഇനിയും കാണാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.