'നിനക്ക് 39 വയസല്ലേ ആയിട്ടുള്ളൂ, മറ്റൊരു വിവാഹം കഴിച്ചൂടെ'; സുകുമാരന്റെ മരണശേഷം താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് മല്ലിക

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (20:34 IST)
മലയാള സിനിമയ്ക്ക് കരുത്തുറ്റ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് സുകുമാരന്‍. നടി മല്ലികയാണ് സുകുമാരന്റെ ഭാര്യ. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും പിന്നീട് സിനിമ ലോകത്ത് അച്ഛനേയും അമ്മയേയും പോലെ അറിയപ്പെടുന്ന അഭിനേതാക്കളായി. സുകുമാരന്‍ മരിക്കുമ്പോള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും ചെറുപ്പമായിരുന്നു. ഭര്‍ത്താവിന്റെ അകാല വിയോഗം മല്ലികയേയും തളര്‍ത്തി. സുകുമാരന്റെ മരണശേഷം ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിയിട്ടുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ മല്ലിക പറഞ്ഞിട്ടുണ്ട്. 
 
'സുകുമാരന്റെ മരണശേഷം താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക തുറന്നുപറഞ്ഞിട്ടുണ്ട്. മറ്റൊരു വിവാഹം കഴിക്കാന്‍ പലരും തന്നെ നിര്‍ബന്ധിച്ചിരുന്നു എന്നാണ് മല്ലിക പറയുന്നത്. 'എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത്. എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരന്‍ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരന്‍ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാന്‍ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. 'നിനക്ക് ഇപ്പോള്‍ 39 വയസല്ലേ ആയിട്ടുള്ളു. കൊച്ച് പിള്ളേരല്ലേ, ഒന്നും കൂടി കെട്ടിക്കൂടേ' എന്നൊക്കെ ചോദിച്ചവരുണ്ട്. ആ സ്ഥാനത്തേക്ക് ഇനി ഒരാളെ കാണാന്‍ പറ്റില്ല. അതുകൊണ്ടാണ് മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാതിരുന്നത്,' മല്ലിക പറഞ്ഞു. ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മല്ലിക സുകുമാരനെ വിവാഹം കഴിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article