ആദ്യം മോഹന്‍ലാലിന്റെ 'ആറാട്ട്'; രണ്ടാഴ്ച കഴിഞ്ഞ് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം', 2022 ഫെബ്രുവരി ആഘോഷമാക്കാന്‍ സിനിമ പ്രേമികള്‍

കെ ആര്‍ അനൂപ്
വെള്ളി, 24 ഡിസം‌ബര്‍ 2021 (09:15 IST)
മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ റിലീസ് പ്രഖ്യാപിച്ചു. ആദ്യം പ്രദര്‍ശന തീയതി അറിയിച്ചത് മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ട് ആയിരുന്നു. 2022 ഫെബ്രുവരി 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 
 
അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ ഒരുങ്ങുന്ന 'ഭീഷ്മ പര്‍വ്വം' ചിത്രത്തിന്റെ റിലീസിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെ ആറാട്ട് റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ക്കുശേഷം അതായത് ഫെബ്രുവരി 24നാണ് ഭീഷ്മ പര്‍വ്വം എത്തുന്നത്.
 
 ഭീഷ്മവര്‍ധന്‍ എന്ന പഴയകാല ഡോണ്‍ ആയാണ് മമ്മൂട്ടി വേഷമിടുന്നത്. എണ്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന ഗ്യാംങ്സ്റ്റര്‍ കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.
 
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article