ഇന്നത്തെ റിലീസ്, ത്രില്ലടിപ്പിക്കാനും ചിരിപ്പിക്കാനും ഒരു പിടി നല്ല ചിത്രങ്ങള്‍ ഇന്ന് എത്തുന്നു

കെ ആര്‍ അനൂപ്
വെള്ളി, 17 നവം‌ബര്‍ 2023 (09:11 IST)
ഇന്ന് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന പ്രധാന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

ഫീനിക്‌സ്
21 ഗ്രാംസ് വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഫീനിക്‌സ്'.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ഭരതന്‍ ആണ്. ചിത്രം ഇന്നുമുതല്‍ തിയറ്ററുകളില്‍ ഉണ്ടാകും. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ഹൊറര്‍ സിനിമ ആയോ അല്ലെങ്കില്‍ ഹൊറര്‍ കഥയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു പ്രണയ സിനിമയായോ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന സിനിമയാണ്. ചെറിയ സിനിമ ആണെങ്കിലും മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി മാക്‌സിമം തീയറ്റര്‍ എക്‌സ്പീരിയന്‍സിന് മുന്‍ഗണന കൊടുത്താണ് ചിത്രം ഞങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു.

ഫാലിമി
ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാമിലി. ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രാവല്‍ കോമഡി ഡ്രാമയായ 'ഫാലിമി' ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു.
ശേഷം മൈക്കില്‍ ഫാത്തിമ
കല്യാണി പ്രിയദര്‍ശന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ശേഷം മൈക്കില്‍ ഫാത്തിമ'റിലീസിന് ഒരുങ്ങുന്നു. ഇന്ന് റിലീസ് ആകുന്ന ചിത്രത്തിന് 'യു' സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചത്.മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കല്യാണി പ്രിയദര്‍ശന്റെ മൈക്കില്‍ ഫാത്തിമ' താരത്തിന്റെ കരിയറിലെ പ്രത്യേകതകള്‍ നിറഞ്ഞ ചിത്രമാണ്. ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്.
ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്
ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണ് 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്'.1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പറയുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ രാണയാണ്. 30 പരം അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം കൂടിയാണിത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article