'ജീവനാ, പ്രാണനാ, പക്ഷേ നായരാ';മഹാറാണി' ട്രെയിലര്‍ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
വെള്ളി, 17 നവം‌ബര്‍ 2023 (09:06 IST)
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി'റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 24ന് തിയറ്ററുകളില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ എത്തിയ ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു കോമഡി എന്റര്‍ടൈനര്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് 'ഇഷ്‌ക്', 'അടി'തുടങ്ങിയ ചിത്രങ്ങളുടെ രചിതാവായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങിയവയാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article