അപ്പൊ രണ്ട് ജയിലറോ!, രജനീകാന്ത് ചിത്രത്തിനൊപ്പം മത്സരിക്കാൻ ധ്യാൻ ശ്രീനിവാസൻ ചിത്രം ഇന്ന് റിലീസ്

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2023 (12:18 IST)
രജനീകാന്തിന്റെ ജയ്‌ലര്‍ കേരളത്തിലും ലോകമെങ്ങും തരംഗം സൃഷ്ടിക്കുമ്പോള്‍ മലയാളത്തില്‍ നിന്നും മറ്റൊരു ജയ്‌ലര്‍ റിലീസിനെത്തുന്നു. ഒരേ സമയം ഒരേ പേരില്‍ രണ്ട് സിനിമകള്‍ തിയേറ്ററുകളിലെത്തുന്നു എന്ന അപൂര്‍വ്വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലെ തിയേറ്ററുകള്‍. ഇന്ന് മുതല്‍ രണ്ട് ജയിലറുകളാകും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ചിത്രം ഓഗസ്റ്റ് 10നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും രജനീകാന്ത് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.
 
കേരളത്തിലെ 85 സ്‌ക്രീനുകളിലും ജിസിസിയിലെ 40 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഏറെ കാലത്തെ കഷ്ടപ്പാടാണ് ഈ സിനിമയെന്നും പ്രേക്ഷകരാണ് ഇനി സിനിമ വിജയിപ്പിക്കേണ്ടതെന്നും സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ 1956-57 കാലഘട്ടത്തില്‍ നടന്ന സംഭവകഥയാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article