നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തില്‍ ഉണ്ണിമുകുന്ദനും ബിജുമേനോനും, മലയാളം ആന്തോളജി അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 26 ഓഗസ്റ്റ് 2021 (10:08 IST)
എം ടി വാസുദേവന്‍ നായരുടെ 6 കഥകള്‍ ആന്തോളജി ചിത്രമാകുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാവും ആറു കഥകള്‍ അടങ്ങിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. പ്രിയദര്‍ശന്‍,സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയ സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഇതിലുണ്ടാകും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് നായകനായി എത്തുന്നത്. എംടിയുടെ 'ശിലാലിഖിതം' എന്ന കഥയാണ് അദ്ദേഹം ഒരുക്കുന്നത്. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. 
 
എംടിയുടെ 'അഭയം തേടി' എന്ന രചനയാണ് സന്തോഷ് ശിവന്‍ സ്‌ക്രീനില്‍ എത്തിക്കുന്നത്.സിദ്ദിഖ് ആണ് ഇതിലെ നായകന്‍. മറ്റു മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് ആരൊക്കെയെന്നതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.മധുപാല്‍, ശ്യാമപ്രസാദ്, അമല്‍ നീരദ്, രഞ്ജിത്ത് എന്നീ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article