1.5 മില്യണ്‍ കാഴ്ചക്കാര്‍, മേപ്പടിയാനിലെ രണ്ടാമത്തെ ഗാനവും ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 19 ഓഗസ്റ്റ് 2021 (08:55 IST)
മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ആദ്യ ഗാനത്തിന് ലഭിച്ച അതേ സ്വീകാര്യത രണ്ടാമത്തെ വീഡിയോ സോങ്ങിനും ലഭിച്ചു.മേലെ വാനില്‍ എന്ന് തുടങ്ങുന്ന പാട്ട് ഇതിനകം 1.5 മില്യണ്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു.
ജോ പോളിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 'കണ്ണില്‍ മിന്നും ' എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍