മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അശ്വതി മേനോന്‍. 2000 ല്‍ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം എന്ന സിനിമയിലൂടെയാണ് താരം സിനിമയിലെത്തിയത്.തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം അഭിനയ ലോകത്ത് നടി സജീവമായിരുന്നു. പിന്നീട് 15 വര്‍ഷത്തെ ഇടവേളക്കു ശേഷം അശ്വതിയുടെ തിരിച്ചുവരവാണ് ആരാധകര്‍ കണ്ടത്.
'റോള്‍ മോഡല്‍സ്' എന്ന ചിത്രത്തിലൂടെയാണ് അശ്വതി വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. രണ്ടാം വരവില്‍ 'ജൂണ്‍', 'ട്രാന്‍സ്' തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളത്തിലും തമിഴിലുമായി 12 ഓളം സിനിമകളില്‍ അശ്വതി അഭിനയിച്ചു.