'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് സെപ്റ്റംബർ 30ന്, നൂറിലധികം രാജ്യങ്ങളിൽ റിലീസ്

കെ ആര്‍ അനൂപ്

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (11:57 IST)
'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് റിലീസിന് ഇനി ദിവസങ്ങൾ. ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാർത്ഥ പതിപ്പ് സംവിധാനം ചെയ്ത പുഷ്‌കർ-ഗായത്രി തന്നെയാണ് റീമേക്കും ഒരുക്കുന്നത്. 2022 സെപ്റ്റംബർ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശത്തിന് എത്തും. ചിത്രത്തിന്റെ സെൻസർ നടപടികൾ പൂർത്തിയായി.
 
യുഎ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.രണ്ട് മണിക്കൂറും 39 മിനുട്ടും 51 സെക്കൻഡും ദൈർഘ്യമാണ് സിനിമയ്ക്കുള്ളത്. നൂറിലധികം രാജ്യങ്ങളിൽ സിനിമയ്ക്ക് റിലീസ് ഉണ്ട്.
രാധിക ആപ്തെ, രോഹിത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി, സത്യദീപ് മിശ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഹിന്ദി പതിപ്പിൽ ഋത്വിക് ഗ്യാങ്സ്റ്ററുടെ റോളിൽ അഭിനയിക്കുന്നു, സെയ്ഫ് പോലീസുകാരനായി വേഷമിടും. തമിഴ് നിന്ന് ചില മാറ്റങ്ങളോടെയാകും സിനിമ ഒരുങ്ങുന്നത്.നീരജ് പാണ്ഡെയുടെ ഫ്രൈഡേ ഫിലിം വർക്സും റിലയൻസ് എന്റർടൈൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
 
 
  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍