ഐശ്വര്യ രജിനികാന്ത് ബോളിവുഡിലേക്ക് ?ഹൃത്വിക് റോഷനും രണ്‍വീര്‍ സിംഗിനുമൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം

കെ ആര്‍ അനൂപ്

ചൊവ്വ, 19 ഏപ്രില്‍ 2022 (11:23 IST)
ഏഴ് വര്‍ഷത്തിന് ശേഷം സിനിമ സംവിധാനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഐശ്വര്യ രജിനികാന്ത്. തമിഴ് മാത്രമല്ല മറ്റു ഭാഷകളിലും ചിത്രങ്ങള്‍ ഒരുക്കുവാനാണ് അവര്‍ പദ്ധതിയിടുന്നതെന്ന് തോന്നുന്നു. ഹിന്ദി സിനിമകള്‍ സംവിധാനം ചെയ്യാന്‍ ഓഫറുകള്‍ ലഭിച്ചിരുന്നുവെന്ന് ഐശ്വര്യ വെളിപ്പെടുത്തി.
 
 ഹിന്ദി സിനിമകള്‍ സംവിധാനം ചെയ്യാനുള്ള ഓഫറുകളെ കുറിച്ചും ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നടന്മാരെ കുറിച്ചും തുറന്നുപറയുകയാണ് ഐശ്വര്യ.
 
ഹിന്ദി സിനിമകളുടെ നിരവധി ഓഫറുകള്‍ തനിക്ക് വന്നുകൊണ്ടിരിക്കുന്നുവെന്നും എന്നാല്‍ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. സമീപഭാവിയില്‍ ഹൃത്വിക് റോഷനും രണ്‍വീര്‍ സിംഗിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സംവിധായിക വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍