കുഞ്ചാക്കോ ബോബന്റെ നായികയായി തുടങ്ങി, 15 വര്‍ഷത്തിനുശേഷം തിരിച്ചുവരവ്,നടി അശ്വതി മേനോന്‍ ഇനി മലയാള സിനിമയില്‍ സജീവമാകുമോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (15:08 IST)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അശ്വതി മേനോന്‍. 2000 ല്‍ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം എന്ന സിനിമയിലൂടെയാണ് താരം സിനിമയിലെത്തിയത്.തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം അഭിനയ ലോകത്ത് നടി സജീവമായിരുന്നു. പിന്നീട് 15 വര്‍ഷത്തെ ഇടവേളക്കു ശേഷം അശ്വതിയുടെ തിരിച്ചുവരവാണ് ആരാധകര്‍ കണ്ടത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathi Menon (@thisisaswathi)

 'റോള്‍ മോഡല്‍സ്' എന്ന ചിത്രത്തിലൂടെയാണ് അശ്വതി വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. രണ്ടാം വരവില്‍ 'ജൂണ്‍', 'ട്രാന്‍സ്' തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളത്തിലും തമിഴിലുമായി 12 ഓളം സിനിമകളില്‍ അശ്വതി അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathi Menon (@thisisaswathi)

ശംഭോ മഹാദേവ, സാവിത്രിയുടെ അരഞ്ഞാണം , ഒന്നാമന്‍, തെങ്കാശിപ്പട്ടണം തമിഴ് റീമേക്ക് തുടങ്ങിയ ചിത്രങ്ങളില്‍ എറണാകുളം സ്വദേശിയായ അശ്വതി അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathi Menon (@thisisaswathi)

ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയ നടി അബുദാബിയിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്ന് സിനിമ അഭിനയത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍