അര്‍ജുന്‍ കപൂറിന്റെ കുടുംബത്തെ അണ്‍ഫോളോ ചെയ്ത് മലൈക അറോറ, താരങ്ങള്‍ ബ്രേയ്ക്കപ്പ് ആയതായി സൂചന

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2023 (10:43 IST)
സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്‍ കപൂറിന്റെ കുടുംബാംഗങ്ങളെ അണ്‍ഫോളോ ചെയ്ത് മലൈക അറോറ. അര്‍ജുന്‍ കപൂറിന്റെ സഹോദരിമാരായ അന്‍ശുല കപൂര്‍,ജാന്‍വി കപൂര്‍,ഖുശി കപൂര്‍ എന്നിവരെയാണ് മലൈക ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത്. ബോണി കപൂര്‍, അനില്‍ കപൂര്‍ എന്നിവരെയും താരം അണ്‍ഫോളോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 
അര്‍ജുന്റെ കുടുംബാഗങ്ങളെ താരം അണ്‍ഫോളോ ചെയ്തത് അര്‍ജുന്‍ കപൂര്‍ മലൈക ബന്ധത്തില്‍ വിള്ളലുകള്‍ വീണതിന് സൂചനയായാണ് നെറ്റിസണ്‍മാര്‍ കരുതുന്നത്. അര്‍ജുന്‍ മറ്റൊരു ബന്ധത്തിലേക്ക് പോയതുകൊണ്ട് ഇരുവരും തമ്മില്‍ ബ്രേയ്ക്കപ്പ് ആയതാകാന്‍ സാധ്യതയില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. കുടുംബവുമായി അത്ര നല്ല ബന്ധത്തിലല്ല അര്‍ജുന്‍ കപൂര്‍. അതിനാല്‍ തന്നെ ബന്ധം വേര്‍പിരിയുകയാണെങ്കില്‍ അത് മലൈകയും അര്‍ജുനും ചേര്‍ന്നെടുത്ത തീരുമാനമാകുമെന്നും ആരാധകര്‍ പറയുന്നു.
 
ഇതുവരെയും തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞതായി അര്‍ജുനോ മലൈകയോ തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഒരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റൊരാളുടെ ചിത്രങ്ങള്‍ക്ക് കീഴിലെ കമന്റുകളോ ഇപ്പോള്‍ ദൃശ്യമല്ലെന്നും ഇത് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നതിന്റെ സൂചനകളാണെന്നും ആരാധകര്‍ കരുതുന്നു. ഇതിനിടെ മസബ മസബ 2 അഭിനേത്രി കുഷ കപിലയുമായി അര്‍ജുന്‍ ഡേറ്റിംഗിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കുഷ തന്നെ ഈ വാര്‍ത്തകള്‍ തള്ളികളഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article