അപ്പന്റെ കഥയുമായി മകള്‍ എത്തുന്നു.കൂട്ടുകാരി ആ കഥ സിനിമയാക്കുന്നു.പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കഥാകൃത്ത് അന്നാ എയ്ഞ്ചല്‍ ആണ് സ്വന്തം പിതാവിന്റെ കഥ സിനിമയാക്കുന്നത്. പാഞ്ചാലിയുടെ സംവിധായികയും പ്രീയ കൂട്ടുകാരിയുമായ ഷാന്‍സിസലാം മലബാര്‍ ബേബിച്ചന് എന്ന പേരില്‍ ഈ കഥ സംവിധാനം ചെയ്യുന്നു. നൂറ്റൊന്ന് ഫിലിംസ് എന്റര്ടൈമെന്റിനുവേണ്ടി മെല്വിന് കെ.ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ക്ഷണക്കത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് നിയാസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു.മലയാളത്തിലെ ശ്രദ്ധേയമായ ബാനറായ നൂറ്റൊന്ന് ഫിലിംസ് ,മലബാര്‍ ബേബിച്ചന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്.
സംവിധാനം - ഷാന്‍സിസലാം,കഥ, തിരക്കഥ, സംഭാഷണം - അന്നാ എയ്ഞ്ചല്‍, പ്രൊജക്റ്റ്ഡിസൈനര്‍ - ഫാത്തിമ ഷെറിന്, ക്യാമറ - ഷെട്ടി മണി, റെജു അമ്പാടി, ഗാനരചന - പ്രചോദ് ഉണ്ണി, ഉഷാ മേനോന് ,സംഗീതം - വിനില്‍ ,റെജി ചെമ്പറ, കല - രാഗേഷ് നടുവട്ടം, കോസ്റ്റ്യൂമര്‍- രഘുനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷൗക്കത്ത്, എക്സിക്യൂട്ടീവ് - ഗണപതി, മാനേജര്‍ -ഷെമീര്‍ പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ -എസ്.പി.ഷാജി, മഹേഷ് വയനാട്,പി.ആര്.ഒ- അയ്മനം സാജന്.