മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ആര്‍മി സബ്ജക്ട് ചെയ്യാനൊരുങ്ങി സംവിധായകന് മേജര്‍ രവി. ഒരു ബിഗ് ബജറ്റ് ചിത്രമാണ് മേജര്‍ പ്ലാന്‍ ചെയ്യുന്നത്. ഈ വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയില്ലെങ്കിലും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ചിത്രീകരണത്തിലേക്ക് കടക്കാനാകുമെന്നാണ് മേജര്‍ രവിയുടെ പ്രതീക്ഷ.
മോഹന്‍ലാലിന് മികച്ച പട്ടാളച്ചിത്രങ്ങള് നല്‍കിയിട്ടുള്ള സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകള്‍ മോഹന്‍ലാല്‍ - മേജര്‍ രവി കോമ്പിനേഷനില്‍ വലിയ വിജയം കണ്ടവയാണ്. എന്നാല്‍ കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ സിനിമകള്‍ പ്രേക്ഷകര്‍ വേണ്ട രീതിയില്‍ സ്വീകരിച്ചില്ല.