200 കോടി മുടക്കിവന്ന ഗുണ്ടൂർകാരം ബോക്സോഫീസിൽ ഗുണ്ടും ചാരവുമായി, നഷ്ടമായത് കോടികൾ

അഭിറാം മനോഹർ
ഞായര്‍, 18 ഫെബ്രുവരി 2024 (11:36 IST)
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് മഹേഷ് ബാബുവിന്റേതായി അടുത്തിടെ റിലീസായ സിനിമയാണ് ഗുണ്ടൂര്‍ കാരം. അല വൈകുണ്ടപുരമെന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ത്രിവിക്രം ഒരുക്കിയ സിനിമ കഴിഞ്ഞ ജനുവരി 12നാണ് റിലീസ് ചെയ്തത്. മഹേഷ് ബാബു സിനിമ എന്ന രീതിയില്‍ മികച്ച പ്രീ ബുക്കിംഗ് ലഭിച്ചിരുന്നെങ്കിലും ആദ്യ ദിവസം തന്നെ നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.
 
200 കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ ഒരുക്കിയത്. എന്നാല്‍ സിനിമ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും 142 കോടി രൂപ മാത്രമാണ് നേടിയത്. വിദേശമാര്‍ക്കറ്റില്‍ നിന്നും നേടിയ തുക കൂടി കണക്കിലെടുക്കുമ്പോള്‍ 172 കോടി രൂപയോളം മാത്രമാണ് സ്വന്തമാക്കിയത്. വിതരണക്കാര്‍ക്ക് 40 കോടിയോളം നഷ്ടം സിനിമ മൂലം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ സിനിമ കഴിഞ്ഞ ഫെബ്രുവരി 2നാണ് ഒടിടി റിലീസായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article