മാസ്റ്റർ സിനിമയുടെ ക്ലൈമാക്‌സ് ചോർന്നു, 400 വ്യാജ സൈറ്റുകൾ നിരോധിച്ച് മദ്രാസ് ഹൈക്കോടതി

Webdunia
ചൊവ്വ, 12 ജനുവരി 2021 (18:57 IST)
വിജയ് നായകനായ മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രത്തിലെ രംഗങ്ങൾ ചോർന്നതിനെ തുടർന്ന് 400 വ്യാജ സൈറ്റുകൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ഈ വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം കമ്പനികൾക്കും കോടതി നിർദേശം നൽകി.
 
ടെലികോം സേവനദാതാക്കളായ എയർടെൽ,ജിയോ,വോഡഫോൺ,ബിഎസ്എൻഎൽ,എംടിഎൻഎൽ എന്നിവയ്‌ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article