സംഗീതസംവിധാന രംഗത്തേക്കുള്ള ലിഡിയന്റെ ആദ്യ ചിത്രമാണ് ബറോസ്. സഹോദരിയും ഗായികയുമായ അമൃത വർഷിണിക്കൊപ്പമാണ് ലിഡിയൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കാണാനെത്തിയത്. മാർച്ച് അവസാന വാരം ഗോവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ബറോസിന് മുൻപ് മോഹൻലാൽ മറ്റ് സിനിമകളിൽ അഭിനയിക്കില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.