പ്രണയാർദ്ര ഭാവവുമായി 'ലൂക്ക'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

Webdunia
ഞായര്‍, 19 മെയ് 2019 (12:54 IST)
മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ് നായകനാകുന്ന ലൂക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ പുറത്തുവിട്ടു. ആഹാന കൃഷ്ണകുമാറാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയയി എത്തുന്നത്. സന്തോഷമാർന്ന പ്രണയ ഭാവം പങ്കുവക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ. 
 
നായകന്റെയും നായികയുടേയും പ്രണയ നിമിഷമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഉള്ളത്. ഒരു വിന്റേജ് വീടിന്റെ മുകൾ തട്ട് എന്ന് തോന്നിക്കുന്ന മനോഹരമായ പശ്ചാത്തലം പോസ്റ്ററിൽ കാണാം. ടൊവിനോ തന്നെയാണ് തന്റെ ഫെയിസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവച്ചത്. ജൂൺ 28ന് ചിത്രം തീയറ്ററുകളിലെത്തും.
 
നിതിൻ ജോർജ്, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ ബോസും മൃദുൾ ജോർജും ചേർന്നാണ്. സ്റ്റോറി ആൻഡ് തോട്ട്‌സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article