വിഖ്യാത ബ്രിട്ടീഷ് നടൻ ഇയാൻ ഹോം അന്തരിച്ചു

Webdunia
ശനി, 20 ജൂണ്‍ 2020 (19:58 IST)
ലണ്ടൻ: വിഖ്യാത ബ്രിട്ടീഷ് നടൻ ഇയാൻ ഹോം അന്തരിച്ചു. 88 വയസ്സായിരുന്നു. ചാരിയറ്റ്‌സ് ഓഫ് ഫയർ, ദ ലോർഡ് ഓഫ് റിംഗ്‌സ് എന്നിവയാണ് പ്രധാനചിത്രങ്ങൾ.
 
1960കളിൽ സിനിമയിൽ സജീവമായിരുന്ന ഹോം നാടകനടനയും കഴിവ് തെളിയിച്ചിട്ടുണ്ട്. 1998ൽ കിംഗ് ലിയർ നാടകത്തിൽ ലിയർ രാജാവായി വേഷമിട്ട് ലോറൻസ് ഒലിവർ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് അക്കാദ്അമി പുരസ്‌കാരത്തിന് പുറമെ ചാരിയറ്റ്‌സ് ഓഫ് ഫയർ(1982) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കാർ നാമനിർദേശം ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article