മാനഗരം എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ അരങ്ങേറ്റം. കാർത്തിയെ നായകനാക്കി കൈതി എന്ന സിനിമ ഒരുക്കിയതോടെയാണ് ലോകിയുടെ കരിയർ തന്നെ മാറിമറിഞ്ഞത്. വിജയ്, കമൽ ഹാസൻ, രജനികാന്ത് എന്നിവർക്കൊപ്പം സിനിമകൾ ചെയ്ത് തന്റെ കരിയറിലെ പീക്കിലാണ് ലോകേഷ് ഇപ്പോൾ. രജനികാന്തിനൊപ്പമുള്ള കൂലിയാണ് ലോകേഷിന്റെ സംവിധാനത്തിൽ ഇനി റിലീസ് ആകാനുള്ള സിനിമ.
ഇപ്പോഴിതാ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ്. ഇതുവരെ താൻ ചെയ്ത സിനിമകളിൽ 80 ശതമാനം പുകഴ്ത്തുന്നവരും ബാക്കി 20 ശതമാനം വിമർശിച്ച് സംസാരിക്കുന്നവരുമുണ്ടെന്ന് ലോകേഷ് പറഞ്ഞു. സിനിമയുടെ വിജയമായാലും പരാജയമായാലും അത് തന്നെ മാത്രം ബാധിച്ചാൽ മതിയെന്നും അതിന്റെ പേരിൽ തന്റെ കുടുംബത്തിനെ വേട്ടയാടുന്നത് അംഗീകരിക്കാം കഴിയില്ലെന്നും ലോകേഷ് പറഞ്ഞു.
സിനിമയുടെ പരാജയമായാലും വിജയമായാലും അത് എന്റെ മേൽ വന്നാൽ മതിയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയുടെ കഥകളോ അതിന്റെ പിന്നാമ്പുറങ്ങളോ എന്റെ കുടുംബത്തിനറിയില്ല. ഒരു സിനിമ മോശമായിക്കഴിഞ്ഞാൽ വീട്ടുകാരെ മെൻഷൻ ചെയ്ത് ഓരോന്ന് ആളുകൾ പറഞ്ഞുണ്ടാക്കും. അത് എനിക്ക് അംഗീകരിക്കാനാകില്ല,' ലോകേഷ് പറഞ്ഞു.